മൗലികാവകാശ ലംഘനം: സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത് 2879 പൊതുതാൽപര്യ ഹരജികൾ

ന്യൂഡല്‍ഹി: മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 2879 പൊതുതാൽപര്യ ഹരജികളെന്ന് കേന്ദ്രം. സമാന ഹരജികള്‍ രാജ്യത്തെ 25 ഹൈക്കോടതികളിലുമുണ്ടെങ്കിലും എല്ലായിടത്തും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് നിയമ മന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയില്‍ അറിയിച്ചു.

ലോക്താന്ത്രിക് ജനതാദള്‍ അംഗം എം.വി. ശ്രേയാംസ് കുമാറിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ 2019-ല്‍ 106, 2020-ല്‍ 84, ഈ വര്‍ഷം ഇതുവരെ 75 എന്നിങ്ങനെ പൊതുതാൽപര്യ ഹരജികള്‍ നിലവിലുണ്ടെങ്കിലും മൗലികാവകാശ ലംഘനമടക്കം വിവിധ വിഷയങ്ങളില്‍ തരംതിരിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഈ വര്‍ഷം ഇതുവരെ സുപ്രീം കോടതിയില്‍ 541 ഹര്‍ജികള്‍ ഫയല്‍ ചെയ്തു. 2019-ല്‍ 1176, 2020-ല്‍ 1319 എന്നിങ്ങനെയായിരുന്നു ഇത്.

മുംബൈ ഹൈകോടതിയില്‍ പൊതുതാൽപര്യ ഹരജികള്‍ പ്രത്യേകമായി ഫയല്‍ ചെയ്യാറില്ല. അലഹബാദ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, ഹരിയാന ഹൈകോടതികളില്‍ പൊതുതാൽപര്യ ഹരജികളുടെ കണക്കുണ്ടെങ്കിലും മൗലികാവകാശവുമായി ബന്ധപ്പെട്ടുള്ളവ ഇല്ല. ബാക്കിയുള്ള ഹൈകോടതികള്‍ വിവിധ പൊതുതാൽപര്യ ഹരജികള്‍ തരംതിരിച്ചു സൂക്ഷിച്ചതിൻെറ വിവരങ്ങള്‍ മന്ത്രി മറുപടിയില്‍ നല്‍കി.

Tags:    
News Summary - kiren rijiju about petitions pending in supreme cout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.