കിഴക്കമ്പലം: കിറ്റക്‌സ് കമ്പനിയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപെട്ട് 10 പേരെ കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഝാര്‍ഖണ്ഡ്, നാഗാലാന്‍റ്, അസം, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവരെ പൊലീസ് പിടികൂടിയിരിക്കുന്നത്.
നേരത്തെ 164 പേരെ പിടികൂടിയിരുന്നു. ഇപ്പോള്‍ 174 പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നത്. ഇതില്‍ 51 പേര്‍ക്കെതിരെ കുന്നത്തുനാട് സി.എച്ച്.ഒ ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ ശ്രമിച്ചതിനും ബാക്കിയുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ മുവാറ്റുപുഴ, കാക്കനാട്, വിയ്യൂര്‍ സെന്ററല്‍ ജയില്‍ എന്നിവിടങ്ങളിലേക്ക് മാറ്റി. 300 ഓളം പേര്‍ വിവിധ കേസുകളില്‍ പ്രതികളായുണ്ടന്നാണ് പൊലീസിന്റെ നിഗമനം. 500 ഓളം വരുന്ന തൊഴിലാളികളാണ് പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്.
പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കിറ്റക്‌സ് കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. കൂടാതെ മുഖ്യപ്രതികള്‍ എന്ന് സംശയിക്കുന്നവരെ പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തി ചോദ്യം ചെയ്‌തേക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.