ആലപ്പുഴ: കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ കേന്ദ്രത്തിെൻറ നടപടി ആത്മഹത്യാ പരമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സർക്കാരിന് ഒരു ഉത്തരവാദിത്വവുമുണ്ടാവില്ല.നിലപാട് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കീഴാറ്റൂർ ബൈപ്പാസ് വിഷയത്തിൽ സമരം നടത്തുന്ന വയൽകിളികൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. വയൽകിളികളുമായി ഗതാഗത മന്ത്രി ചർച്ച നടത്തിയ വിഷയം ഫെഡറൽ സംവിധാനത്തിെൻറ ലംഘനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ ദേശീയപാത വികസനം നടക്കുെമന്ന ഘട്ടമെത്തിയേപ്പാഴാണ് പാരയുമായി വന്നിരിക്കുന്നത്. നിതിൻ ഗഡ്കരി സംസ്ഥാനത്തിെൻറ താൽപര്യത്തോടൊപ്പമായിരുന്നു. നേരത്തേ, ഇൗ തർക്കം ഉയർന്നപ്പോൾ ആരോഗ്യപരമായ സമീപനമായിരുന്നു അദ്ദേഹത്തിേൻറത്. സമരക്കാരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തിയിരുന്നു.
ഇതിെൻറ ഭാഗമായി ഒരു സമിതിയെ നിയോഗിക്കുകയും മറ്റൊരു അലൈൻമെൻറ് സാധ്യമല്ലെന്ന് അവർ റിപ്പോർട്ട് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതുവഴി തന്നെ ദേശീയപാത സംഘടന തീരുമാനിച്ചത്. കേരളത്തിലെ റോഡ് വികസനം തടയണമെന്ന ആർ.എസ്.എസ് സംഘടന ഇടപെടൽ വന്നപ്പോൾ അതിന് കേന്ദ്രം വഴിപ്പെടുകയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.