പ്ലസ് വൺ സീറ്റ് ക്ഷാമം: പ്രതിപക്ഷത്തെ പിന്തുണച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പിന്തുണച്ച് മുൻ മന്ത്രി കെ.കെ. ശൈലജ. പ്ലസ് വൺ സീറ്റ് വിഷയത്തിൽ പരാതി പരിഹരിക്കണമെന്ന് കെ.കെ. ശൈലജ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ഈ വിഷയം ഗൗരവമായി കാണണം. ജില്ലാ, സബ് ജില്ലാ അടിസ്ഥാനത്തിൽ സീറ്റുകൾ പരിഗണിക്കണമെന്നും ശൈലജ സഭയിൽ ചൂണ്ടിക്കാട്ടി.

പ്ലസ് വൺ സീറ്റിലെ ക്ഷാമം ചൂണ്ടിക്കാട്ടി നിയമസഭയിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. പുതിയ ബാച്ചുകൾ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 22ാം തീ‍യതി ആദ്യ ഘട്ട അലോട്ട്മെന്‍റ് അവസാനിച്ചതോടെ 2,71,000 സീറ്റുകളിൽ 2,18,000 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. ബാക്കിയുള്ള കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. 

Tags:    
News Summary - KK Shailaja rise the Plus One Seat Issue in Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.