തിരുവനന്തപുരം: തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നും പാർട്ടി തീരുമാനമാണെന്നും കെ.കെ. ശൈലജ. പാർട്ടി തന്നെയാണ് തന്നെ മന്ത്രിയാക്കിയത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ട്. പുതിയതായി വരാൻ പോകുന്ന ടീമിന് നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
താൻ മാറുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയൊന്നും ബാധിക്കില്ല. വ്യക്തിയല്ല, ഒരു സംവിധാനമാണ് ഇതെല്ലാം നിർവഹിക്കുന്നത്. അതിന്‍റെ തലപ്പത്ത് താനായിരുന്നപ്പോൾ അത് കൈകാര്യം ചെയ്തു.
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിക്കുന്നവർ ഇതൊന്നും വൈകാരികമായി എടുക്കരുത്. ഇനി വരുന്നവർക്കും മികച്ച പിന്തുണയുണ്ടായിരിക്കണം.
കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന മന്ത്രിമാർ ആരും തുടരുന്നില്ലല്ലോ. കോവിഡ് പ്രതിരോധം ശൈലജ ടീച്ചർ ഒറ്റക്ക് നടത്തിയതല്ലല്ലോ. വലിയ ഒരു ടീമാണ് കാര്യങ്ങൾ ചെയ്തത്.
പാർട്ടി എൽപ്പിച്ച ഉത്തരവാദിത്തം പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചു. അതിൽ നല്ല സംതൃപ്തിയുണ്ട്. പുതിയ ആളുകൾ വരുമ്പോൾ അതിനേക്കാൾ നന്നായി ചുമതല നിർവഹിക്കും -കെ.കെ. ശൈലജ പറഞ്ഞ.
അതേസമയം, കെ.കെ. ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ കനത്ത പ്രതിഷേധം ഉയരുകയാണ്. സി.പി.എം അനുഭാവികൾ ഉൾപ്പെടെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.