‘പൂമുഖവാതിൽക്കല് സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന പാട്ട് മാണിയ ുടെ ഇഷ്ടഗാനമായിരുന്നു. അതിലെ വരികൾപോലെ ‘കാര്യത്തിൽ മന്ത്രിയും കർമത്തിൽ ദാസിയു’മാണ് ഭാര്യ കുട്ടിയമ്മ എന്ന് എപ്പോഴും വാചാലനാകുമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിരക്കുകള്‍ക്കിടയിലും മാണിയുടെ കരുതലിനും കരുത്തിനും പിന്നിലെ ഊർജമായി വർത്തിച്ചത് ഭാര്യ കുട്ടിയമ്മയാണ്. ഇത്രയും നല്ലൊരു ഭാര്യ ഉണ്ടായതുകൊണ്ടാണ് തനിക്ക് ഇത്ര വിജയിക്കാനായതെന്ന് പല അവസരങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയുടെ മാതൃസഹോദരി പുത്രിയാണ് കുട്ടിയമ്മ. പെണ്ണുകാണാനായി പോയ മാണിയുടെ പിതാവ് കാണുന്നത് ഇളയസഹോദരനായ ബേബിയെ ഒക്കത്തെടുത്ത് നില്ക്കുന്ന കുട്ടിയമ്മയെയാണ്. ‘കുട്ടികളെയും കുടുംബത്തെയും നോക്കാന്‍ കഴിയുന്ന പെണ്‍കുട്ടിയാണ്, എനിക്കിഷ്ടപ്പെട്ടു. ഇനി നീ പോയി കാണൂ’ എന്നായിരുന്നു പിതാവ് മാണിയോട് പറഞ്ഞത്. മാണിക്കും പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. പി.ടി. ചാക്കോയുടെ രാഷ്ട്രീയ പ്രവര്‍ത്തനം കണ്ടുവളര്‍ന്ന കുട്ടിയമ്മക്ക് രാഷ്ട്രീയക്കാരെ ഇഷ്ടമായിരുന്നു.
വരനെക്കുറിച്ച് കുട്ടിയമ്മക്ക് മൂന്നു നിബന്ധനകളുണ്ടായിരുന്നു. വിവാഹം കഴിക്കുന്നയാള്‍ രാഷ്ട്രീയക്കാരനാകണം, മീശവേണം, വക്കീലാകണം. ഈ മൂന്നു ഗുണങ്ങളുള്ള മാണി തന്നെയാണ് കുട്ടിയമ്മയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. 1957 നവംബര്‍ 28നായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.