കോട്ടയം: കേരള കോൺഗ്രസിെൻറ അജണ്ട അംഗീകരിക്കുന്നവരുമായി യോജിക്കുമെന്ന് ചെയർമാൻ കെ.എം. മാണി. പാർട്ടി മഹാസമ്മേളനത്തിന് മുന്നോടിയായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി പ്രവേശനം ചർച്ച ചെയ്യാനല്ല സമ്മേളനം. എന്നാൽ, കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ഇത് പുതിയ അധ്യായം സൃഷ്ടിക്കുമെന്നും മാണി പറഞ്ഞു.
ആനുകാലിക രാഷ്ട്രീയം ചർച്ചയാകും. യു.ഡി.എഫ് ബന്ധം വേർപ്പെടുത്തിയപ്പോൾ കേരള കോൺഗ്രസിെൻറ കഥകഴിഞ്ഞെന്ന് പറഞ്ഞവരുണ്ട്. ഇന്ന് മുന്നണികൾ പാർട്ടിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. മുന്നണിയേതെന്നത് കേരള കോൺഗ്രസിന് പ്രധാനമല്ല. ലോകാവസാനംവരെ വേണമെങ്കിലും സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകും. പാർട്ടിയിൽ അഭിപ്രായ െഎക്യമില്ലെന്നത് ചില മാധ്യമങ്ങളുടെ അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ െഎക്യമില്ലാത്തതിനാലല്ലേ മുന്നണി പ്രവേശനം സമ്മേമളനത്തിൽ ചർച്ചചെയ്യാത്തതെന്ന ചോദ്യത്തിന് അങ്ങനെയാണെങ്കിൽ ഇതുപോലെ ഒന്നിച്ചിരിക്കുമോയെന്ന് അടുത്തിരുന്ന വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെ നോക്കി മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.