തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സ പദ്ധതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ധനമന്ത്രിയായിരുന്ന കെ.എം. മാണിയും അഴിമതി നടത്തിയിട്ടില്ലെന്ന് കാണിച്ച് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇരുവർക്കുമെതിരെ സമർപ്പിച്ച ഹരജിയും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി തള്ളി. പദ്ധതി നടത്തിപ്പിലെ പോരായ്മകൾ കണ്ടെങ്കിലും അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നില്ല. അതിെൻറ അടിസ്ഥാനത്തിലാണ് ഇരുവർക്കും ക്ലീൻചിറ്റ് നൽകിയത്.
ക്ലീൻചിറ്റ് റിപ്പോർട്ടിനെതിരെ പരാതിക്കാരൻ ആക്ഷേപം ഫയൽ ചെയ്തിരുന്നു. എ.ജി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടി. അതിെൻറ അടിസ്ഥാനത്തിൽ സി.എ.ജി റിപ്പോർട്ടിെൻറ പകർപ്പ് വിളിച്ചുവരുത്തി വിജിലൻസ് കോടതി പരിശോധിച്ചു. അഴിമതിയില്ലെന്ന വിജിലൻസ് നിഗമനത്തിന് സമാനമായിരുന്നു സി.എ.ജിയുടെയും കണ്ടെത്തൽ. കാരുണ്യ പദ്ധതിയിലൂടെ സർക്കാറിന് കോടികളുടെ വരുമാനം ലഭിെച്ചങ്കിലും രോഗികൾക്ക് പ്രയോജനം ലഭിച്ചിെല്ലന്നായിരുന്നു ഹരജിയിലെ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.