കണ്ണാടിപ്പറമ്പ്: ആർ.എസ്.എസിനു മരുന്നിട്ടുകൊടുക്കുന്ന വർഗീയ പാർട്ടിയായി സി.പി.എം മാറിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കണ്ണാടിപ്പറമ്പിൽ സംഘടിപ്പിച്ച ഏരിയ മുസ്‌ലിം ലീഗ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അഴിമതികൾ ഡെമോക്ലസിന്‍റെ വാളുപോലെ നിൽക്കുമ്പോൾ അതിൽനിന്ന് രക്ഷപ്പെടാൻ ആർ.എസ്.എസുമായി സന്ധിയാവുകയാണ്. പിണറായി വിജയനെയും ആർ.എസ്.എസിനെയും തൃപ്തിപ്പെടുത്താൻ ചില സി.പി.എം നേതാക്കൾ പച്ചക്ക് വർഗീയത പടച്ചുവിടുന്നത് കേരളത്തിന്റെ നിലനില്പിനുതന്നെ അപകടമാണെന്ന് ഷാജി പറഞ്ഞു.
ഏരിയ പ്രസിഡന്‍റ് സി. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, ബി.കെ. അഹമ്മദ് , കെ.കെ. ഷിനാജ്, പി.വി അബ്ദുല്ല മാസ്റ്റർ, സി.പി. റഷീദ്, കെ.എൻ മുസ്തഫ, എം.ടി. മുഹമ്മദ്, സൈനുദ്ദീൻ ചേലേരി, സി. ആലിക്കുഞ്ഞി, എം.പി. മുഹമ്മദ്, പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. അഷ്ക്കർ കണ്ണാടിപ്പറമ്പ് സ്വാഗതവും സി.എൻ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി പുലൂപ്പിയിൽനിന്നാരംഭിച്ച ബഹുജന റാലി ദേശ സേവ സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.