വിജിലൻസ് പിടികൂടിയ 47 ലക്ഷം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജി കോടതിയിൽ

കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി കോടതിയെ സമീപിച്ചു. വിജിലൻസ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതിയെ വിജിലൻസ് അറിയിക്കും. ഷാജിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വർഷം കെ.എം. ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. 47 ലക്ഷം രൂപയാണ് കണ്ണൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്. അഡ്വ. എം.ആർ ഹരീഷ് എന്ന വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് കെ.എം ഷാജിക്കെതിരെ വിജിലൻസിന്റെ സ്‌പെഷ്യൽ യൂണിറ്റ് അന്വേഷണം നടത്തിയത്.

2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഷാജിക്കെതിരായ കേസ്. തുടർന്ന് നടത്തിയ പരിശോധനയിൽ കെ.എം. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Tags:    
News Summary - KM Shaji demanded the return of 47 lakhs seized by the vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.