​കെ.എം. ഷാജിയുടെ ഹരജിയിൽ ഇടപെടാനില്ലെന്ന്​ ഹൈകോടതി

കൊച്ചി: അഴീക്കോട് നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് സ്​റ്റേ അനുവദിക്കലുമായി ബന് ധപ്പെട്ട് കെ.എം. ഷാജി നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. സ്​റ്റേ തുടരുന്നതും ഉപാധികൾ വെക്കുന്നത്​ സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ഹരജിയാണ്​ കോടതി പരിഗണിച്ചത്​. അയോഗ്യനാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ഇൗ ഹരജിക്ക്​ പ്രസക്തിയില്ലെന്ന്​ വിലയിരുത്തിയാണ്​ നടപടി.

കെ.എം. ഷാജി വർഗീയപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി എം.വി. നികേഷ് കുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് തെരഞ്ഞെടുപ്പ് റദ്ദാക്കി ഷാജിയെ അയോഗ്യനാക്കിയത്​. ഇതിനുപിന്നാലെ ഉത്തരവിന് രണ്ടാഴ്ച സ്​റ്റേ അനുവദിക്കുകയും ചെയ്​തു. സ്​റ്റേ കാലാവധി വെള്ളിയാഴ്​ച പൂർത്തിയായി. എന്നാൽ, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടേണ്ടതില്ലെന്ന്​ ഹൈകോടതി വ്യക്തമാക്കി.

Tags:    
News Summary - K.M Shaji plea on highcourt-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.