മലപ്പുറം: അത്യാവശ്യം കുത്തിത്തിരിപ്പ് നടത്തിയാണ് എല്ലാവരും ഭാരവാഹികളായതെന്നും അടുത്തതവണ സംസ്ഥാന ഭാരവാഹിയാകില്ലേയെന്നതാണ് തന്‍റെ ടെൻഷനെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രതിനിധി സമ്മേളനത്തിൽ ‘ആധുനിക രാഷ്ട്രീയം: പ്രശ്നങ്ങൾ, സമീപനങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഭാരവാഹിത്വം മുൾക്കിരീടമാണെന്ന് പറയുന്നവർ അത് മറ്റുള്ളവർക്ക് ഒഴിഞ്ഞുകൊടുക്കണം. ശാഖ ഭാരവാഹിയാകാൻ ഗൾഫിൽനിന്ന് അവധിയെടുത്ത് വിമാനത്തിൽ വരുന്നവർവരെയുള്ള കാലമാണിത്.
വനിതലീഗ് പരിപാടികളിലുൾപ്പെടെ പുരുഷ നേതാക്കൾ കയറിയിരിക്കുന്നതിനെയും ഷാജി പരിഹസിച്ചു. ‘കസേരഭ്രമം’ മൂത്ത ചിലർ കാരണം മുഖ്യപ്രഭാഷകനായ തനിക്കുപോലും സീറ്റ് കിട്ടാത്ത അനുഭവമുണ്ടായി. മുസ്ലിംലീഗ് കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കേണ്ട കാര്യമില്ലെന്നും ഷാജി പറഞ്ഞു. ജനാധിപത്യ സംഘടനയെന്ന നിലയിൽ ഒട്ടും കേഡറല്ലാത്ത പാർട്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിഷ്കരണങ്ങളോടെ പുനഃസംഘടന പൂർത്തിയാക്കി കേഡർ സ്വഭാവത്തിലേക്ക് ലീഗ് വരുന്ന സന്ദർഭത്തിലാണ് സംസ്ഥാന സെക്രട്ടറികൂടിയായ ഷാജിയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.