തനിക്ക് മുംബൈയിലെ ഗുണ്ടാസംഘത്തിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി

ക​ണ്ണൂ​ർ: ത​നി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തലുമായി കെ.​എം. ഷാ​ജി എം.​എ​ൽ​.എ. തന്നെ കൊലപ്പെടുത്താൻ മുംബൈ ​ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയെന്ന് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും ഡി​.ജി​.പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും ഷാ​ജി അ​റി​യി​ച്ചു.

ത​ന്‍റെ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇതിനു പിന്നിൽ മും​ബൈ​യി​ലെ ഗു​ണ്ടാ​സം​ഘമാണ്. 25 ലക്ഷം രൂപക്ക് മുംബൈ അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തു വിടുമെന്ന് കെ.എം ഷാജി അറിയിച്ചു.

കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗൂഢാലോചന നടന്നത്. 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തു വിടുമെന്ന് കെ.എം ഷാജി അറിയിച്ചു.

ശബ്ദരേഖയടക്കമാണ് കെ.എം.ഷാജി പരാതി നൽകിയിരിക്കുന്നത്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവർക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നെന്നും പരാതിയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.