തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ വീതംവെപ്പ് പാടില്ലെന്ന് കെ.മുരളീധരൻ എം.പി. ആരെയും ഒഴിവാക്കി പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല. എങ്കിലും പാർട്ടിയിൽ വീതംവെപ്പ് പാടില്ല. അച്ചടക്കം ലംഘിച്ചതിന് ശിക്ഷയനുഭവിച്ച ആളാണ് താനെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി പുനഃസംഘടനക്കെതിരെ എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുരളീധരന്‍റെ പ്രതികരണം.
ഡി.സി.സി പുനഃസംഘടനക്കെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നാലണ മെമ്പർഷിപ്പുകാരനായ തന്നെ പരിഗണിച്ചില്ലെങ്കിലും പാർട്ടിയിൽ പുനഃസംഘടന നടക്കുേമ്പാൾ ഉമ്മൻചാണ്ടിയോട് അഭിപ്രായം തേടണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.
ഇതിന് പിന്നാലെ പാർട്ടിയിലെ പരസ്യപ്രസ്താവനകൾ നിയന്ത്രിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, പ്രശ്നങ്ങളിൽ നേതൃത്വം ചർച്ചക്ക് തയാറായാൽ അതിനോട് സഹകരിക്കുമെന്ന സൂചന ഉമ്മൻചാണ്ടി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.