തിരുവനന്തപുരം: വിവാദ പ്രസംഗത്തിെൻറ പേരിൽ ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമല മണ്ഡലകാലം തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ശബരിമലയിൽ ഇപ്പോൾ സൗകര്യമില്ല. ധാർഷ്ട്യം വെടിഞ്ഞ് ശബരിമലയിൽ സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിെൻറ പ്രസക്തി ഇല്ലാതാക്കാർ മുഖ്യമന്ത്രി വിചാരിച്ചാൽ കഴിയില്ല. നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി ഹരികുമാറിനെതിരായ ഇൻറലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് അന്വേഷിക്കണം. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സന്ദീപാനന്ദഗിരിയുടെ വീട് സന്ദർശിച്ച മുഖ്യമന്ത്രി സനലിെൻറ വീട് സന്ദർശിക്കാനുള്ള സാമാന്യ മര്യാദപോലും കാണിച്ചില്ല. ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.