തിരുവനന്തപുരം: ബി.ജെ.പിക്ക് സർട്ടിഫിക്കറ്റ് നൽകലാണോ കെ.പി.സി.സി പ്രസിഡൻറിെൻറ ജോലിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്ധനവില വർധനയിൽ കേന്ദ്രം ചെയ്യേണ്ടത് ചെയ്തുവെന്നും സംസ്ഥാനം ഇടപെടണമെന്നുമാണ് അദ്ദേഹം പറയുന്നത്. ഭരണഘടന ദുരുപയോഗം ചെയ്യുന്ന ബി.ജെ.പി നയങ്ങൾക്ക് അനുകൂലമായി നിൽക്കുകയാണ് യു.ഡി.എഫെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗലോട്ടും കോൺഗ്രസ് പ്രവർത്തകസമിതിയും പറഞ്ഞത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ബാധകമല്ല. കേന്ദ്രവും ബി.ജെ.പി നേതാക്കളും പറയുന്നതാണ് ബാധകമെങ്കിൽ അവരുടെ ഹൈകമാൻഡ് ബി.ജെ.പിയാണോയെന്നും മന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.