ന്യൂഡൽഹി: പണഞെരുക്കം കണക്കിലെടുത്ത് ഇക്കൊല്ലം കൂടുതൽ വായ്പയെടുക്കാൻ കേരളത്തെ അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് ആവശ്യപ്പെട്ടു.
അനുവദിച്ച പരിധിയെക്കാൾ ഒരു ശതമാനം കൂടി വായ്പ എടുക്കാൻ അനുമതിതേടിയാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. എന്നാൽ, പരിശോധിച്ച് വേണ്ടതുചെയ്യാമെന്ന് മാത്രമായിരുന്നു മറുപടി. കേരളത്തിന്റെ വാർഷിക വായ്പാപരിധി 8000 കോടി രൂപ കണ്ട് കുറച്ചസാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്രമന്ത്രിയോട് വിശദീകരിച്ചതായി മന്ത്രി ബാലഗോപാൽ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയതുവഴി 12,000 കോടിയോളം വരുമാനനഷ്ടമുണ്ട്. റവന്യൂക്കമ്മി കുറക്കാനുള്ള ധനസഹായം 8400 കോടി കണ്ട് കുറച്ചു. വാർഷിക വായ്പാപരിധി രണ്ടു വർഷം കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തികഞെരുക്കം വർധിപ്പിച്ചു. പണഞെരുക്കം മുൻനിർത്തി പ്രത്യേക സഹായപാക്കേജ് കേന്ദ്രം അനുവദിക്കണമെന്നും ദേശീയപാത വീതികൂട്ടാൻ ഭൂമി ഏറ്റെടുത്തതിന് ചെലവായ 5580 കോടി രൂപയുടെ ഒരുവിഹിതം കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.