ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ലെന്ന് കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. വയനാടിന്‍റെ പ്രശ്ന പരിഹാരത്തിന് ഒറ്റക്കെട്ടായ ഇടപെടൽ ഉണ്ടാകും. എല്ലാം നഷ്ടപ്പെട്ട മനുഷ്യരാണ് ദുരന്ത ഭൂമിയിൽ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രദ്ധ. ധനസഹായത്തിന് നിലവിൽ തന്നെ മാനദണ്ഡങ്ങളുണ്ട്. പ്രത്യേകം പദ്ധതികൾ രൂപീകരിച്ച് പോരായ്മകൾ പരിഹരിക്കും. കുട്ടികൾക്ക് പഠന സ്പോൺസർഷിപ്പിന് അടക്കം പലരും സമീപിക്കുന്നുണ്ട്. എന്തെല്ലാം തരത്തിലാണോ ഇടപെടേണ്ടത് അതെല്ലാം ഉണ്ടാകും.ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ല. എന്തെല്ലാം ബുദ്ധിമുട്ട് നേരിട്ടാലും ഇത്തരം കാര്യങ്ങൾക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു

പുനരധിവാസത്തിന് സർക്കാർ ബൃഹദ്പദ്ധതി ഒരുക്കും. കാലാവസ്ഥക്ക് അനുയോജ്യമായ ടൗൺഷിപ്പാണ് ഒരുക്കുന്നത്. വായ്പ അടക്കം ബാധ്യതകൾക്ക് സർക്കാർ ഇടപെടലുണ്ടാകും. ധനകാര്യ സ്ഥാപനങ്ങളുമായും എസ്.എൽ.ബി.സിയും ഒക്കെയായി ചർച്ച ചെയ്യും. എല്ലാവരും അനുഭാവത്തോടെ വയനാടിന് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K.N. Balagopal said that money will not be an obstacle for disaster rehabilitation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.