സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള പഠനങ്ങള്‍ ജനങ്ങളിലെത്തണമെന്ന് കെ.എന്‍. ബാലഗോപാല്‍

കൊച്ചി:സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതങ്ങള്‍ അകാരണമായി വെട്ടിക്കുറക്കുമ്പോള്‍ കുസാറ്റ് സെന്റര്‍ ഫോര്‍ ബഡ്ജറ്റ് സ്റ്റഡീസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പഠനം നടത്തി അത് പൊതുജനങ്ങള്‍ക്കു മുന്നിലെത്തിക്കാനാവുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കുസാറ്റ് സെമിനാര്‍ ഹാള്‍ കോംപ്ലക്സ് മിനി ഹാളില്‍ സാത്തിക ശാസ്ത്രജ്ഞന്‍ പ്രഫ. കെ.കെ. ജോര്‍ജ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തെ റവന്യൂ കണ്ടെത്തല്‍, സാമ്പത്തിക സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊണ്ട് നയരൂപീകണം നടത്താന്‍ സര്‍ക്കാരുകള സഹായിക്കാനുതകുന്ന പഠനങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നുണ്ടാവണം. കേരളാ മോഡലിന്റെ സാധ്യതകളെയും വീഴ്ച്ചകളെയും നന്നായി പഠിച്ച മികച്ച അക്കാദമീഷ്യനായിരുന്നു പ്രഫ. കെ.കെ. ജോജെന്നും മന്ത്രി അനുസ്മരിച്ചു.

പ്രഫ. ജോര്‍ജിനോടുള്ള ആദരസൂചകമായി സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് കഴിഞ്ഞ 25 വര്‍ഷങ്ങളിലെ അക്കാദമിക സംഭാവനകളെ അടയാളപ്പെടുത്തുന്ന സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്തു.

വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാന്‍സ് ആന്റ് പോളിസി മുന്‍ ഡയറക്ടറും, സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. പിനാകി ചക്രവര്‍ത്തി ''അനിശ്ചിതത്വത്തിന്റെ കാലത്ത് ധനനിര്‍വഹണ ചട്ടങ്ങളെക്കുറിച്ചുള്ള പുനര്‍വിചിന്തനം'എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. കുസാറ്റ് സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് ഓണററി ഡയറക്ടര്‍ പ്രഫ. എം.കെ. സുകുമാരന്‍ നായര്‍, പ്രഫ. കെ.ജെ. ജോസഫ്, ഡോ. പാര്‍വതി സുനൈന, ഡോ. എന്‍. അജിത്ത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായിട്ടാണ് അനുസ്മരണം  സംഘടിപ്പിച്ചത്. 

News Summary - KN said that studies on economic crises should reach the people. Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.