കോഴിക്കോട്: ഫാഷിസത്തെ നേരിടേണ്ടത് തീവ്രവാദം കൊണ്ടല്ലെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഐ.എസ്.എം ദേശീയ മതേതര സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസം ഭീഷണിയാണെന്നതില്‍ സംശയമില്ല. അതിനെ ബുദ്ധിപരമായി ചെറുത്തു തോല്‍പിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണം. ഫാഷിസത്തോടുള്ള ഭയം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതിലേക്ക് നീങ്ങരുത്. കേരളത്തില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും രാഷ്ട്രീയമായും ഉയർന്ന നിലവാരത്തില്‍ എത്തിയത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനം ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. എന്‍.വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ ആമുഖ പ്രഭാഷണം നടത്തി. അഡ്വ. കെ. പ്രവീൺ കുമാര്‍, പി. സുരേന്ദ്രന്‍, ഡോ. പി.എ. ഫസല്‍ ഗഫൂര്‍, സി.കെ. സുബൈര്‍, കെ.പി. നൗഷാദ് അലി, സുബൈര്‍ പീടിയേക്കല്‍ എന്നിവർ പങ്കെടുത്തു. അക്കാദമിക സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവിൽ ഉദ്ഘാടനം ചെയ്തു.
ഡോ. പി.പി. അബ്ദുല്‍ഹഖ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, കെ.എം. ഷാജി, പി. സുരേന്ദ്രന്‍, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, പി.എം. സാദിഖലി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, മുസ്തഫ തന്‍വീര്‍ എന്നിവർ സംസാരിച്ചു. ബൗദ്ധിക സംവാദം മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുല്‍ഫീക്കറലി അധ്യക്ഷത വഹിച്ചു, തമിഴ്നാട് വഖഫ് ബോര്‍ഡ് മെംബര്‍ ഫാത്തിമ മുസഫര്‍, സുബൈര്‍ പീടിയേക്കല്‍, അഡ്വ. പി.എം. നിയാസ്, പി.വി. അഹമ്മദ് സാജു, ശിഹാബ് തൊടുപുഴ, നൗഷാദ് കരുവണ്ണൂര്‍ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.എൻ.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പി.പി. ഹുസൈൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, അഡ്വ. പി.എം.എ സലാം, കെ.എം.എ. അസീസ്, ഷിഹാബ് തൊടുപുഴ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ജലീല്‍ മാമാങ്കര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.