ഗാന്ധിനഗർ (കോട്ടയം): കഴിഞ്ഞ ദിവസം കൊച്ചിയിൽ കെട്ടിടത്തിെൻറ മുകളിൽനിന്ന് വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സജി ആേൻറാ (46) അപകടനില തരണം ചെയ്തു. മെഡിക്കൽ കോളജ് ട്രോമ കെയറിൽ കഴിയുന്ന ഇദ്ദേഹത്തിെൻറ നട്ടെല്ലിെൻറ രണ്ടു കശേരുക്കളിൽ ചതവുണ്ട്. കഴുത്തിനും ശരീരത്തിെൻറ മറ്റു പല ഭാഗങ്ങളിലും സാരമായി പരിക്കുമുണ്ട്. ചൊവ്വാഴ്ച സ്കാനിങ്ങിന് വിധേയമാക്കി. ഇതിെൻറ ഫലം വന്നശേഷം ശസ്ത്രക്രിയ അടക്കമുള്ള തുടർചികിത്സ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
കൊച്ചി നഗരമധ്യത്തിലെ പദ്മ ജങ്ഷനിലെ സ്വകാര്യ ഹോട്ടലിെൻറ നാലാം നിലയിൽനിന്ന് ശനിയാഴ്ച ൈവകീട്ടാണ് സജി വീണത്. അപകടത്തിൽപെട്ടുകിടന്നിട്ടും ആളുകൾ തിരിഞ്ഞുനോക്കാതിരുന്നതും ഒടുവിൽ ഹൈകോടതി അഭിഭാഷക ആർ. രഞ്ജിനിയുടെ ഇടപെടലിൽ ആശുപത്രിയിലെത്തിച്ചതും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.സജിയുടെ സഹോദരൻ ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിരുന്നു. വീട്ടുകാരുടെ സൗകര്യം കണക്കിലെടുത്ത് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന താൽപര്യം അറിയിക്കുകയും ചെയ്തു.
സജിയുടെ രണ്ടു കാലിെൻറയും ചലനശേഷി നഷ്ടമാകുകയും കൈകൾക്ക് മരവിപ്പും അനുഭവപ്പെടുന്നുണ്ടെന്ന് ചികിത്സക്ക് നേതൃത്വം നൽകുന്ന അസ്ഥിരോഗ വിഭാഗം യൂനിറ്റ് ചീഫ് ഡോ. എം.സി. ടോമിച്ചൻ അറിയിച്ചു. കൂടുതൽ പരിശോധനക്കുശേഷം മാത്രമേ പുരോഗതി വിലയിരുത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.