കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 22 പേർക്ക് കോവിഡ്-19 വൈറസ് ബാധ ലക്ഷണങ്ങൾ കണ്ടെ ത്തി. ഇവരെ ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഇതിൽ നാലു പേർ ഇറ്റലിയിൽനിന്നും എത്തിയവരാണ്. വിവിധ വിമാനങ്ങളിലായി എത്തിയ 5970 യാത്രക്കാരെയാണ് പരിശോധിച്ചത്. 30 ഡോക്ടർമാരടക്കം 60 പേരുള്ള മെഡിക്കൽ സംഘമാണ് യാത്രക്കാരെ പരിശോധിക്കുന്നത്.
എറണാകുളം ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.