ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപറേഷൻ സെക്രട്ടറി ഹാജരായി വിശദീകരണം നൽകണം -ഹൈകോടതി

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്ന് ഉച്ചക്ക് തന്നെ ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈകോടതി. കൊച്ചിയിൽ ഗ്യാസ് ചേംബറിലെ അവസ്ഥയാണെന്നും ഹൈകോടതി വിമർശിച്ചു.

കൂട്ടായ പ്രവർത്തനം വേണമെന്നും ഓരോ ദിവസവും നിർണായകമാണെന്നും പറഞ്ഞ കോടതി, വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

വി​ഷ​പ്പു​ക ന​ഗ​ര​ത്തി​ൽ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റി​ന് ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്ന്​​ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജ​സ്റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാണ് കേ​സ് പ​രി​ഗ​ണി​ക്കുന്നത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, കൊ​ച്ചി ന​ഗ​ര​സ​ഭ എ​ന്നി​വ​രാ​ണ് ഹ​ര​ജി​യി​ലെ എ​തി​ർ ക​ക്ഷി​ക​ൾ.

Tags:    
News Summary - Kochi Corporation Secretary should appear and give explanationa about brahmapuram fire -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.