തിരുവനന്തപുരം: ആഭ്യന്തര വിനോദസഞ്ചാരികൾക്ക് കോവളത്തേക്കാളും ഇഷ്ടം കൊച്ചിയോട്. ക്ഷേത്രനഗരമായ ഗുരുവായൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് സഞ്ചാരികളുടെ ഇൗ കൊച്ചിപ്രേമം. തിരുവനന്തപുരം നഗരത്തിനാണ് മൂന്നാംസ്ഥാനം. കോവളത്തിന് നാലും കോഴിക്കോട് നഗരത്തിന് അഞ്ചും സ്ഥാനമാണുള്ളത്. വയനാട്, മൂന്നാർ, കുമരകം എന്നീ സ്ഥലങ്ങൾക്ക് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളും ആലപ്പുഴക്ക് ഒമ്പതും തേക്കടിക്ക് പത്തും സ്ഥാനമാണുള്ളത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിെൻറ സ്ഥിതിവിവര കണക്കുകളിലാണ് ഇൗ വിവരങ്ങൾ. 2017ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 1,46,73,520 ആണ്. മുൻവർഷത്തെ അപേക്ഷിച്ച് 11.39 െൻറ വളർച്ച.
ഒമ്പതുവർഷത്തിനിടെ ഏറ്റവുംകൂടുതൽ ആഭ്യന്തര സഞ്ചാരികൾ 2017 എത്തി. 23,05,627 പേരാണ് കൊച്ചി സന്ദർശിച്ചത്. മൈസ് ടൂറിസം, ലുലു മാൾ, വണ്ടർലാ വാട്ടർതീം പാർക്ക്, കൊച്ചി നഗരത്തിെൻറ മെട്രോ സ്വഭാവം ഇതാണ് ഇഷ്ടത്തിന് കാരണമായി കണക്കാക്കുന്നത്. ഫോർട്ട് കൊച്ചിയിൽ 2,02,535, മരട് 98,047 പേരും എത്തി. നാല് വർഷമായി 20 ലക്ഷത്തിലധികം ടൂറിസ്റ്റുകളാണ് ഗുരുവായൂരിലെത്തുന്നത്.
2016ൽ ഗുരുവായൂർ സന്ദർശകരുടെ എണ്ണം 23,36,394 എന്നത് 2017ൽ 21,38,632 ആയി കുറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായതുമൂലം തിരുവനന്തപുരം നഗരത്തിൽ 2016നെ അപേക്ഷിച്ച് 18.63 ശതമാനം വർധിച്ചു. വിദേശ ടൂറിസ്റ്റുകളുടെ വരവിൽ കേരളത്തിൽ 5.15 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വിദേശ ടൂറിസ്റ്റുകൾക്കും പ്രിയം കൊച്ചിയോട് തന്നെ. കോവളം രണ്ടാംസ്ഥാനത്തും വർക്കല മൂന്നാംസ്ഥാനത്തുമാണ് നിൽക്കുന്നത്. നാലാംസ്ഥാനത്ത് ഫോർട്ട്കൊച്ചിയും അഞ്ചാമത് തിരുവനന്തപുരം നഗരവും. ആറ്, ഏഴ് സ്ഥാനങ്ങൾ ആലപ്പുഴ, എറണാകുളത്തെ മരട് എന്നിവക്കാണ്. കുമരകം എട്ടും മൂന്നാർ ഒമ്പതും തേക്കടിക്ക് പത്തും സ്ഥാനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.