കൊച്ചി: സിറ്റിയില്‍ ഗുണ്ടകളെയും ഗുണ്ടാ പ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്യുന്നതിന് ‘സിറ്റി ടാസ്ക് ഫോഴ്സ്’ എന്ന പേരില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. കൊച്ചി റേഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തില്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ നേതൃത്വതില്‍ പ്രവര്‍ത്തിക്കുന്ന ടീമില്‍ ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ ശക്തമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറ്റി ടാസ്ക് നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി അമര്‍ച്ച ചെയ്യും. ഇതിലേക്ക് ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നവരും അവരുടെ കൂട്ടാളികളും ഇവരോട് ബന്ധപ്പെടുന്നവരുമെല്ലാം പൊലീസിന്‍െറ കര്‍ശനമായ നിരീക്ഷണത്തിലാണ്. റിയല്‍ എസ്റ്റേറ്റ് മേഖല, നിലം നികത്തല്‍, മയക്കുമരുന്ന് എന്നിങ്ങനെയുള്ള വിവിധ മേഖലകളുമായി എല്ലാ ബന്ധപ്പെട്ട് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നുവെങ്കില്‍ അത് 9497980430 എന്ന നമ്പറില്‍ അറിയിക്കാം. ലഭ്യമാകുന്ന വിവരങ്ങളില്‍ കര്‍ശനമായ പൊലീസ് നടപടി ഉടന്‍ സ്വീകരിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. ഗുണ്ടകള്‍ക്കെതിരൊയ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.