കൊച്ചി: മെേട്രാക്കുവേണ്ടി സ്ഥലം നൽകിയവർക്ക് 2013ലെ സ്ഥലമേറ്റെടുക്കൽ നിയമപ്രകാരം തൃപ്തികരവും മാന്യവുമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ൈഹകോടതി. സ്ഥലം ഏറ്റെടുത്തിട്ടും പൂർണമായും നൽകിത്തീരാത്തവർക്ക് രണ്ടു മാസത്തിനകം നഷ്ടപരിഹാരം അനുവദിക്കണം. അതിനു മുമ്പ് അവരുടെ നിലപാട് ആരായുകയുംവേണം. എന്നാൽ, പദ്ധതിക്കുവേണ്ടി നിലവിൽ സ്ഥലം വിട്ടുകൊടുത്തവർക്ക് ആ സ്ഥലത്തിന്മേൽ അവകാശമുണ്ടായിരിക്കുന്നതല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
തങ്ങൾക്ക് 1894ലെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരമാണ് നഷ്ടപരിഹാരം അനുവദിച്ചതെന്നും 2013 നിയമം നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ഭൂവുടമകളായിരുന്ന ബഷീർ, ഷാനവാസ്, ഷീരിജൻ തുടങ്ങിയവരാണ് ഹരജി നൽകിയത്. ജന്മസ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകുന്നതിനും കഷ്ടനഷ്ടങ്ങൾക്കും തൃപ്തികരമായ നഷ്ടപരിഹാരം നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് 2013ലെ നിയമം കൊണ്ടുവന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതു പദ്ധതിയുടെ പേരിൽ തൃപ്തികരമല്ലാത്ത രീതിയിൽ സ്ഥലമുടമയെ ഇറക്കിവിടാൻ സർക്കാറിന് കഴിയില്ല.
ലാൻഡ് അക്വിസിഷൻ ആക്ട്പ്രകാരം ഒരാളുടെ സ്ഥലം ഏറ്റെടുത്ത ശേഷം 2013 നിയമപ്രകാരം തൊട്ടടുത്ത സ്ഥലം ഏറ്റെടുത്ത് ആദ്യത്തെ വ്യക്തിക്ക് കിട്ടിയതിനേക്കാൾ നഷ്ടപരിഹാരം രണ്ടാമന് നൽകേണ്ടിവരുന്ന അവസ്ഥ മനുഷ്യാവകാശ ലംഘനമാണ്. പൗരെൻറ മൗലികാവകാശമായ സ്വത്തവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇൗ അവകാശം കവർന്നെടുക്കുന്നത് ഭരണഘടന വിരുദ്ധവുമാണ്.
2013ൽ നിയമം വന്നെങ്കിലും ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ധാരണയിലൂടെയോ വിൽപന കരാറിലൂടെയോ സ്ഥലം ഏറ്റെടുക്കുന്ന നിയമം എടുത്തു മാറ്റിയിട്ടില്ലെന്ന സർക്കാർ വാദം കോടതി തള്ളി. മെട്രോക്ക് സ്ഥലം ഏറ്റെടുത്തവർക്ക് 2013ലെ നിയമംതന്നെയാണ് സംസ്ഥാന സർക്കാറും നടപ്പാക്കേണ്ടത്. 2013ലെ നിയമപ്രകാരം സ്ഥലത്തിെൻറ വിപണിവിലയും സാന്ത്വന പ്രതിഫലമെന്ന നിലയിൽ അത്രയുംതന്നെയും അധിക മൂല്യമായി 12 ശതമാനം തുകയുമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നത് മൂന്നു വർഷം കഴിഞ്ഞാെണങ്കിൽ അധിക തുകയായി 36 ശതമാനംവരെ നൽകേണ്ടിയുംവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.