കൊച്ചി: ഓടിക്കൊണ്ടിരിക്കെ മെട്രോക്കുള്ളിേലക്ക് മുകളിൽനിന്ന് വെള്ളം ചോർന്നത് ആശങ്ക പരത്തി. വെള്ളിയാഴ്ചയാണ് ട്രെയിനിനുള്ളിലേക്ക് വെള്ളം വീണത്. മഴ വെള്ളം മെട്രോക്ക് ഉള്ളിലേക്ക് വീണതാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ വിചാരിച്ചത്. ട്രെയിനിലുണ്ടായിരുന്നവരാണ് മൊബൈലിലാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കോടികൾ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തീകരിച്ച കൊച്ചി മെട്രോയും ചോരുന്നു എന്ന കുറിപ്പോടെ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ട്രെയിനിൽ അധികൃതർ പരിശോധന നടത്തുകയും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
എയര്‍ കണ്ടീഷനിങ് സംവിധാനത്തിലുണ്ടായ തകരാറാണ് വെള്ളം ഉള്ളിലേക്ക് വീഴാൻ കാരണമായതെന്നാണ് അവർ പറഞ്ഞത്. കാബിനുള്ളിലെ എ.സിയുമായി ബന്ധിപ്പിച്ച പൈപ്പില്‍ പൊട്ടലുണ്ടായതാണ് തകരാറിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ തകരാറായതിനാല്‍ ഉടന്‍ പരിഹരിക്കുമെന്നും കെ.എം.ആർ.എൽ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. മറ്റ് കാബിനുകളിൽ ഇത്തരം തകരാറുകളുണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും.
മെട്രോയില്‍ ചോര്‍ച്ചയുണ്ടായെന്ന തരത്തില്‍ 24 സെക്കൻഡ് ദൈര്‍ഘ്യമുള്ള ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍നിന്ന് ട്രെയിന്‍ മുട്ടം സ്റ്റേഷനിലെത്തിയതായും കാണാന്‍ സാധിക്കും. ഉന്നത നിലവാരം പുലര്‍ത്തി നിര്‍മിച്ചിരിക്കുന്ന മെട്രോ കാബിനുകള്‍ ഒരു കാരണവശാലും ചോരുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.