കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ട്രയൽ റൺ തുടങ്ങി VIDEO

മെട്രോ: പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് 
വരെ പരീക്ഷണ ഓട്ടം നടത്തി 

പരീക്ഷണ സർവീസ്​ ആയതിനാൽ ആദ്യ ദിവസങ്ങളില്‍ ഒരു ട്രെയിനാണ് ഉപയോഗിക്കുക. ട്രയലിനു മുന്നോടിയായി യാത്രാ പാതയിലെ ട്രാക്കിൽ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്നൽ സംവിധാനങ്ങളും വ്യാഴാഴ്ച രാത്രിയോടെ പ്രവർത്തനക്ഷമമാക്കിയിരുന്നു. 

ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം, കലൂർ ജംഗ്ഷൻ, ലിസി ജംഗ്ഷൻ, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്. ആഗസ്​റ്റിൽ സ്റ്റേഷനുകളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയാകും. ഇതിനു ശേഷമാണ് മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ പരിശോധനയുണ്ടാകുക.

ജൂണ്‍ 17നാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ റൂട്ട് ഉദ്ഘാടനം ചെയ്തത്. 19ന് ഈ റൂട്ടില്‍ യാത്രാ സര്‍വീസ് തുടങ്ങി. നിലവില്‍ സര്‍വീസിന് ഉള്‍പ്പെടെ 10 ട്രെയിനുകളാണ് കൊച്ചിയിലെത്തിച്ചിരിക്കുന്നത്. ഈ ട്രെയിനുകളാണ് പരീക്ഷണ ഓട്ടത്തിനും ഉപയോഗിക്കുക. മഹാരാജാസ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.

Full View
Tags:    
News Summary - kochi metro second phase trail run started kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.