കൊച്ചി മെട്രോ സ്റ്റേഷന്‍: വാഹന പാര്‍ക്കിങ്ങിന് നൂതന സംവിധാനം വരുന്നു

കൊച്ചി: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്ങിന് സമഗ്രസംവിധാനം വരുന്നു. കാമറ ടെക്‌നോളജിയുടെയും സെന്‍സറുകളുടെയും സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതവും അനായാസവുമായി പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കുന്ന ഈ സംവിധാനം അടുത്തവര്‍ഷം മെയ് മാസ​ത്തോടെ സജ്ജമാകും.

പുതിയ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി അഞ്ച് സ്റ്റേഷനുകള്‍ ഒഴികെ ബാക്കി എല്ലാ മെട്രോസ്റ്റേഷനുകളിലും പാര്‍ക്കിങ്​ 25ാം തീയതി മുതല്‍ സൗജന്യമായിരിക്കും. പാര്‍ക്കിങ്ങിന് ഏറെ തിരക്ക് അനുഭവപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സഹായം അത്യാവശ്യമായ ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കളമശ്ശേരി, കുസാറ്റ് സ്റ്റേഷനുകളില്‍ മാത്രം പാര്‍ക്കിങ്ങിന് നാമമാത്രമായ ചാര്‍ജ് ഈടാക്കും.

25ാം തീയതി മുതല്‍ ഈ അഞ്ചു സ്റ്റേഷനുകളില്‍ മാത്രം മെട്രോ യാത്രക്കാരുടെ കാറിന് ദിവസം 10 രൂപയും ബൈക്കിന് അഞ്ച് രൂപയുമായിരിക്കും പാര്‍ക്കിങ്​ ഫീസ്​. യാത്രക്കാര്‍ പാര്‍ക്കിങ്​ സ്ഥലത്ത് മെട്രോ ട്രെയിന്‍ ടിക്കറ്റ് കാണിക്കണം. യാത്രക്കാരല്ലാത്തവരുടെ കാറിന് ആദ്യ രണ്ട് മണിക്കൂറില്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും 15 രൂപയുമായിരിക്കും ഫീസ്. ബൈക്കിന് ആദ്യ രണ്ട് മണിക്കൂറില്‍ 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും അഞ്ച്​ രൂപ വീതവുമായിരിക്കും ഫീസ്.

Tags:    
News Summary - Kochi Metro Station: An innovative system for parking is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.