തൃശൂർ: കൊച്ചുവേളിയിൽനിന്ന് ബംഗളൂരു കൃഷ്ണരാജപുരത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചു. ‘സുവിധ’ എന്ന സ്പെഷ ൽ ട്രെയിൻ ഞായറാഴ്ച ഒാടിത്തുടങ്ങും. കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ട്രെയിനുകൾ കുറവായ സാഹചര്യത്തിൽ, പ്രത് യേകിച്ച് അവധിക്കാലത്ത് യാത്രക്കാർ നേരിടുന്ന ക്ലേശങ്ങൾ ചർച്ചയായ പശ്ചാത്തലത്തിലാണ് ട്രെയിൻ സർവിസ് തുടങ്ങ ുന്നത്.
‘കല്ലട’ബസിൽ യാത്രക്കാർക്കുണ്ടായ ദുരനുഭവങ്ങൾ ഇതിന് നിമിത്തവുമായി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച ഗതാഗത സെക്രട്ടറി കെ.ആർ. േജ്യാതിലാൽ റെയിൽവേ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് അടുത്ത ദിവസം തന്നെ താൽക്കാലിക ട്രെയിൻ സർവിസ് തുടങ്ങുമെന്ന് ചെയർമാൻ ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ‘സുവിധ’ പ്രഖ്യാപിച്ചത്.
കൊച്ചുവേളിയിൽ നിന്ന് ഞായറാഴ്ച ൈവകീട്ട് അഞ്ചിന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.45ന് കൃഷ്ണരാജപുരത്ത് എത്തുന്ന ട്രെയിൻ മേയ് അഞ്ച്, 12, 19, 26, ജൂൺ രണ്ട്, ഒമ്പത്, 16, 23, 30 എന്നീ ദിവസങ്ങളിലാണ് സർവിസ് നടത്തുന്നത്. െകാല്ലം -5.52, കായംകുളം -6.38, കോട്ടയം -രാത്രി 8.07, എറണാകുളം ടൗൺ -9.20, തൃശൂർ -10.42, പാലക്കാട് -12.05, കോയമ്പത്തൂർ -1.20, ഈറോഡ് -3.10, ബംഗാർപെട്ട് -7.38, വൈറ്റ്ഫീൽഡ് -8.29 എന്നിങ്ങനെയാണ് സമയം. ടിക്കറ്റ് ബുക്കിങ്ങ് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങുമെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.