കരിപ്പൂർ- മസ്കത്ത് വിമാനം വൈകി; ബഹളം വെച്ച് യാത്രക്കാർ

മലപ്പുറം: കരിപ്പൂരിൽ നിന്ന് മസ്കത്തിലേക്കുള്ള വിമാനം യന്ത്രത്തകരാർ മൂലം വൈകിയതിനെത്തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി 11.10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിന്‍റെ സമയം ശനിയാഴ്ച രാവിലെ 8.00 ലേക്ക് പുതുക്കിയതായി ഏറെ വൈകിയാണ് കമ്പനി അറിയിച്ചത്.

യാത്രക്കാർക്ക് ഒരാഴ്ച വരെ ഒറ്റത്തവണ സൗജന്യ ഫ്ലൈറ്റ് മാറ്റം അനുവദിക്കുമെന്നും ശനിയാഴ്ച രാവിലെ ആറിന് മുമ്പ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരികെ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ, സമയം പുതുക്കി നിശ്ചയിച്ചതറിയാതെ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയിരുന്നത്.

ചെക്ക് ഇൻ ചെയ്യേണ്ട സമയമായിട്ടും നടപടികളില്ലാത്തത് അന്വേഷിച്ചപ്പോഴാണ് വിമാനം വൈകിയ വിവരം അറിയുന്നത്. ഇതോടെ ഭക്ഷണവും താമസവും കമ്പനി ഏറ്റെടുക്കണമെന്ന് പറഞ്ഞ് യാത്രക്കാർ ബഹളം വെച്ചു. പ്രതിഷേധത്തിനൊടുവിൽ താമസവും ഭക്ഷണവും നൽകാമെന്ന് കമ്പനി അധികൃതർ അറിയിച്ചു

Tags:    
News Summary - Karipur-Muscat flight delayed; Passengers in angry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.