കൊടകര കുഴൽപണ കവർച്ച: ആറാം പ്രതി മാർട്ടിന്‍റെ വീട്ടിൽ നിന്ന് ഒമ്പതു ലക്ഷം കണ്ടെടുത്തു

തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിലെ ആറാം പ്രതിയുടെ വീട്ടിൽ നിന്ന് ഒമ്പതു ലക്ഷം കണ്ടെടുത്തു. പ്രതി മാർട്ടിന്‍റെ തൃശൂർ വെള്ളാങ്ങന്നൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. മെറ്റലിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.

കവർച്ചക്ക് ശേഷം മാർട്ടിൻ ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ, നാലു ലക്ഷം രൂപ ബാങ്കിൽ അടച്ചിട്ടുണ്ട്.

കവർച്ച നടത്തിയ മൂന്നര കോടിയിൽ ഒരു കോടിയിലധികം രൂപ വരെ ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതേസമയം, കു​ഴ​ൽ​പ​ണ ക​വ​ർ​ച്ച കേ​സി​ൽ ബി.​ജെ.​പി ആ​ല​പ്പു​ഴ ജി​ല്ല ട്ര​ഷ​റ​ർ കെ.​ജി. ക​ർ​ത്ത​യെ ഇന്ന് ചോ​ദ്യം ചെ​യ്യുകയാണ്. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍ററിൽവെച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഡി​വൈ.​എ​സ്.​പി വി.​കെ. രാ​ജു​വിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചോദ്യം ചെയ്യുന്നത്.

ധ​ർ​മ​രാ​ജു​മാ​യി കെ.​ജി. ക​ർ​ത്ത നി​ര​വ​ധി ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ച​തി​ന്‍റെയും ക​വ​ർ​ച്ച ന​ട​ന്ന ദി​വ​സം ഇ​രു​വ​രും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും തെ​ളി​വു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു. നേ​ര​​ത്തേ അ​റി​യി​ച്ചി​ട്ടും വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ത്ത ബി.​ജെ.​പി സം​ഘ​ട​ന സെ​ക്ര​ട്ട​റി ഗ​ണേ​ശ​ൻ, ഓ​ഫി​സ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് എ​ന്നി​വ​ർ ഇന്ന് ഹാ​ജ​രാ​യേ​ക്കും. ഇ​വ​രോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ൻ ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Tags:    
News Summary - Kodakara Black money Theft: Nine lakhs were recovered from the house of the sixth accused Martin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.