മലപ്പുറം: ഇസ്ലാമിലേക്ക് മതം മാറിയതിന്‍റെ പേരില്‍ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്‍റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്‍റെ രണ്ട് സഹോദരിമാരും സഹോദരീഭർത്താവും ഉൾപ്പെടെ എട്ടുപേരാണ് രണ്ടാഴ്ച്ച മുമ്പ് മതം മാറിയത്. കുടുംബം ഇസ്ലാം മതം സ്വീകരിച്ചത് പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്ലാം സഭയില്‍ രേഖപ്പെടുത്തി. ഫൈസലിന്‍റെ അമ്മ മീനാക്ഷി നേരത്തേ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കൊടിഞ്ഞിയിൽ കഴിഞ്ഞ ദിവസം നാട്ടുകാർ സമാധാന യോഗം വിളിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സമാധാന യോഗം വിളിച്ചത്. ഇതിനിടെ ഫൈസലിൻെറ കൊലപാതകത്തിൽ ന്യായീകരണവുമായി സംഘ്പരിവാർ രംഗത്തെത്തി. ഇത് സംബന്ധിച്ച ഫ്ലക്സ് ബോർഡ് സംഘ്പരിവാർ പ്രദേശത്ത് സ്ഥാപിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. പുല്ലാണി കൃഷ്ണന്‍ നായരുടേയും മിനാക്ഷിയുടേയും മകനായ ഫൈസലിനെ കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ചാണ് കൊലപ്പെടുത്തിയത്. പ്രതികളായ ആർ.എസ്.എസ്സുകാരെല്ലാം ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.