കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമം –കോടിയേരി

ആലപ്പുഴ: കേരളത്തെ കലാപഭൂമിയാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് ഭരണത്തില്‍   അക്രമമാണെന്ന് വരുത്തിതീര്‍ത്ത് ഭരണനേട്ടങ്ങളെ മോശമായി ചിത്രീകരിക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ബോധപൂര്‍വം കലാപം നടത്തുന്നത്. വയലാറില്‍ പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി നേതൃത്വവുമായി കൂട്ടുപിടിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാമെന്നാണ് ആര്‍.എസ്.എസ് നേതൃത്വം കരുതിയത്. വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന്‍െറ കെണിയില്‍ വീണു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കുകയും ഹെലികോപ്ടര്‍ വരെ വെള്ളാപ്പള്ളിക്കും മകനും നല്‍കുകയും ചെയ്തിട്ടും മതേതര വിശ്വാസികള്‍ അവരുടെ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞു. ഭീകരവാദികളെയും കമ്യൂണിസ്റ്റുകളെയും ഉന്മൂലനം ചെയ്യണമെന്നാണ് ആര്‍.എസ്.എസ് അണികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഭീകരവാദികളായി ആര്‍.എസ്.എസ് ചിത്രീകരിക്കുന്നത് മുസ്ലിം സമൂഹത്തെയാണ്. ഭീകരതയെപ്പറ്റി പറയാന്‍ ആര്‍.എസ്.എസിന് ഒരു അവകാശവുമില്ല.

മഹാത്മാഗാന്ധിയെ വെടിവെച്ച് കൊല്ലുകയും ബാബരി മസ്ജിദ് തകര്‍ക്കുകയും ഗുജറാത്തില്‍ വംശീയഹത്യ നടത്തുകയും ചെയ്തവരാണ് യഥാര്‍ഥ ഭീകരവാദികള്‍.  യോഗത്തില്‍ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, മന്ത്രി വി.എസ്. സുനില്‍കുമാര്‍, സുജാത, പി.കെ. മേദിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - kodiyeri against rss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.