പ്രക്ഷോഭം അവസാനിപ്പിച്ചാൽ സംവാദം; ശ്രീധരൻപിള്ളക്ക്​ കോടിയേരിയുടെ മറുപടി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തിൽ ത​​​​െൻറ സംവാദ വെല്ലുവിളി സ്വീകരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻപിള്ളക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി​ കോടിയേരി ബാലകൃഷ്​ണ​​​​െൻറ മറുപടി. പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രം സംവാദമാകാമെന്ന്​ കോടിയേരി ഫേസ്​ബുക്കിൽ കുറിച്ചു.

സമരം നിർത്തിവെച്ച് കമ്യൂണിസ്​റ്റുകാരോട് സംവാദത്തിന് തയാറാണോ എന്നാണ്​ താൻ ചോദിച്ചതെന്ന്​ കോടിയേരി പറഞ്ഞു. എന്നാൽ, പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് അദ്ദേഹത്തി​​​​െൻറ നിലപാട്. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയാറാണെങ്കിൽ സ്ഥലവും തീയതിയും നിശ്ചയിച്ച് സംവാദമാകാമെന്ന് ശ്രീധരൻപിള്ളയെ അറിയിക്കുന്നതായി കോടിയേരി അറിയിച്ചു.

Tags:    
News Summary - kodiyeri against sreedharan pillai-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.