തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ ്ണൻ. സർക്കാറിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവിയെന്ന് കോടിയേരി ബാലകൃഷ്മൻ ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിൽ വിമർശിച്ചു.
ഗവർണർ കേന്ദ്ര സർക്കാറിന്‍റെ പ്രീതിക്ക് വേണ്ടി അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെയും നിയമസഭയെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവി. ഇപ്പോഴത്തെ ഗവർണർ അത് മറക്കുകയാണ്.
എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളർന്നിരിക്കുകയാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
അന്തരിച്ച സി.പി.എം നേതാവ് ഇ. ബാലാനന്ദനെ അനുസ്മരിക്കുന്ന ലേഖനത്തിലാണ് ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.