പയ്യന്നൂർ: ദൈവത്തിെൻറ പേരിൽ കലാപം സൃഷ്ടിക്കാനാണ് ആർ.എസ്.എസ് ശ്രമമമെന്നും ഇവർ നേതൃത്വം നൽകുന്ന അഷ്ടമിരോഹിണി ആഘോഷത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ബ്ലൂവെയിൽ ഗെയിമിൽ പങ്കെടുത്ത സ്ഥിതിയിലേക്ക് മാറുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണൻ. പയ്യന്നൂർ വെള്ളൂരിൽ സി.പി.എം മട്ടമ്മൽ, മട്ടമ്മൽ നോർത്ത് ബ്രാഞ്ചുകൾക്കുവേണ്ടി നിർമിച്ച ഇ.കെ. നായനാർമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള തലമുറകളാണ് ഗൗരി ലങ്കേഷിനെപ്പോലുള്ളവർക്കെതിരെ വെടിയുതിർക്കുന്നത്. സി.പി.എം ശ്രീനാരായണജയന്തി മുതൽ നടത്തിവരുന്ന പരിപാടികളുടെ ഭാഗമായുള്ള സാംസ്കാരികജാഥ നടത്താൻപാടില്ലെന്ന് പറയാൻ ബി.ജെ.പിക്ക് അധികാരമില്ല. ഗാന്ധിജിയുടെ വധത്തിനുപയോഗിച്ച തോക്ക് ഇപ്പോഴും താഴെവെച്ചിട്ടില്ലെന്നതിെൻറ തെളിവാണ് ഗൗരി ലങ്കേഷ് വധമെന്നും കോടിയേരി പറഞ്ഞു.
സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വി. നാരായണൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. ടി.ഐ. മധുസൂദനൻ പതാക ഉയർത്തി. അഡ്വ. പി. സന്തോഷ്, പാവൂർ നാരായണൻ, ഇ.പി. കരുണാകരൻ, വി. കുഞ്ഞികൃഷ്ണൻ, കെ.വി. സുധാകരൻ എന്നിവർ സംസാരിച്ചു. കെ.പി. ജ്യോതി സ്വാഗതവും ഇ. കരുണാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.