ഇടനെഞ്ചിടറി ജന്മനാട്; കോടിയേരിക്ക് അന്ത്യാഭിവാദ്യമേകി ആയിരങ്ങൾ -VIDEO

കണ്ണൂർ: അന്തരിച്ച സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നേതാക്കൾ അന്ത്യാഭിവാദ്യമർപ്പിച്ചു. രാത്രി 10ഓടെ ടൗൺ ഹാളിൽ നിന്നും മൃതദേഹം കോടിയേരി മാടപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോയി. 

തിങ്കളാഴ്ച രാവിലെ 10 വരെ മാടപ്പീടികയിലെ വീട്ടിലും പിന്നീട് കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. ശേഷം വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് സംസ്കാരം.


രാ​വി​ലെ 11ഓ​ടെ എ​യ​ർ ആം​ബു​ല​ൻ​സ് ക​ണ്ണൂ​രി​ലി​റ​ങ്ങു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​വി​വ​രം. ഇ​ത​നു​സ​രി​ച്ച്​ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തും വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലും വ​ൻ ജ​ന​ക്കൂ​ട്ടം കാ​ത്തു​നി​ന്നു. ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ്​ ഭൗ​തി​ക ശ​രീ​രം എ​യ​ർ ആം​ബു​ല​ൻ​സി​ൽ ചെ​ന്നൈ​യി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കാ​നാ​യ​ത്. സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച്​ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. പീ​ന്നീ​ട് മ​ന്ത്രി​മാ​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും​ നൂ​റോ​ളം​ റെ​ഡ്​ വ​ള​ന്റി​യ​ർ​മാ​രു​ടെ​യും അ​ക​മ്പ​ടി​യോ​ട വി​ലാ​പ​യാ​ത്ര ആ​രം​ഭി​ച്ചു.

മ​ട്ട​ന്നൂ​ർ മു​ത​ൽ ത​ല​ശ്ശേ​രി വ​രെ ഗ്ലാ​സ്​ ആം​ബു​ല​ൻ​സി​ലാ​ണ്​ വി​ലാ​പ​യാ​ത്ര​യാ​യി​ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത്. 14 കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ, ജ​ന​ബാ​ഹു​ല്യ​വും സ​മ​യ​പ​രി​മി​തി​യും കാ​ര​ണം സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്ര​മാ​ണ് എ​ല്ലാ​യി​ട​ത്തും​ വാ​ഹ​നം നി​ർ​ത്തി​യ​ത്. മ​ട്ട​ന്നൂ​ർ ടൗ​ൺ, നെ​ല്ലൂ​ന്നി, ഉ​രു​വ​ച്ചാ​ൽ, നീ​ർ​വേ​ലി, മൂ​ന്നാം​പീ​ടി​ക, തൊ​ക്കി​ല​ങ്ങാ​ടി, കൂ​ത്തു​പ​റ​മ്പ്, പൂ​ക്കോ​ട്, കോ​ട്ട​യം​പൊ​യി​ൽ, ആ​റാം​മൈ​ൽ, വേ​റ്റു​മ​ൽ, ക​തി​രൂ​ർ, പൊ​ന്ന്യം​സ്രാ​മ്പി, ചു​ങ്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വി​ലാ​പ​യാ​ത്ര​യു​ടെ വേ​ഗം​കു​റ​ച്ചു.

ആ​ദ്യ​മാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ മ​ട്ട​ന്നൂ​ർ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ അ​ന്ത്യാ​ഞ്​​ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. ജ​ന​സ​ഞ്ച​യം കാ​ര​ണം ആം​ബു​ല​ന്‍സ് തീ​ര്‍ത്തും വേ​ഗം​കു​റ​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ല്‍ പ്ര​വേ​ശി​ച്ച് പു​റ​ത്തേ​ക്കി​റ​ക്കു​ക​യാ​യി​രു​ന്നു. കൂ​ത്തു​പ​റ​മ്പ്, ക​തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ റെ​ഡ് വ​ള​ന്റി​യ​ർ​മാ​ർ ന​ന്നേ പാ​ടു​പെ​ട്ടു.

പൊ​ലീ​സ​ട​ക്കം ഇ​ട​പെ​ട്ടാ​ണ്​ ആം​ബു​ല​ൻ​സി​ന്​ മു​ന്നോ​ട്ടു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​ക​​വെ വാ​ഹ​ന​ത്തി​ന്​ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ജ​ന​സ​ഞ്ച​യം കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​നു​ഗ​മി​ച്ചു. വൈ​കീ​ട്ട് മൂ​ന്ന​​ര​യോ​ടെ ത​ല​ശ്ശേ​രി ടൗ​ൺ​ഹാ​ളി​ലെ​ത്തി​ച്ച ഭൗ​തി​ക​ശ​രീ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ചെ​​ങ്കൊ​ടി പു​ത​പ്പി​ച്ച് ​​പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ചു.

തലശ്ശേരി ടൗൺ ഹാളിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി. നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പ്രിയ നേതാവിനെ അവസാനമായി കണ്ടു. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു.


Tags:    
News Summary - kodiyeri balakrishnan death live updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.