തിരുവനന്തപുരം: 14, 15 തീയതികളിൽ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കേരള കോൺഗ്രസ് -എം, ജനതാദൾ -യു എന്നിവയെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സമ്മേളന കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. 22-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകുകയാണ്.
26 മുതൽ ജില്ല സമ്മേളനങ്ങൾ ആരംഭിക്കും. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാക്കുകയെന്നത് വലിയൊരു ജനാധിപത്യ പ്രക്രിയയാണ്. കോൺഗ്രസ് പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന പോലെയല്ല സി.പി.എം ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. കേന്ദ്ര നേതാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാണ് സെക്രട്ടേറിയറ്റ് വ്യാഴാഴ്ച നിശ്ചയിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ.എം. മാണിയുടെ പാർട്ടി യു.ഡി.എഫ് വിട്ടത് ഒരു വർഷം മുമ്പാണ്. വീരേന്ദ്രകുമാർ എം.പി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ രാജി െവച്ചിട്ടില്ല. ഇരുപാർട്ടിയും പുതുതായി നിലപാടുകളൊന്നും വ്യക്തമാക്കിയിട്ടില്ല. യു.ഡി.എഫിൽ വിള്ളൽ വീഴ്ത്താനുള്ള അവസരം എൽ.ഡി.എഫ് ഉപയോഗപ്പെടുത്തുമെന്നത് സ്വാഭാവികം. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക ഞങ്ങളുടെ നയമല്ല. കോട്ടയം ജില്ല പഞ്ചായത്തിൽ യു.ഡി.എഫിൽ വിള്ളൽ വീണപ്പോഴാണ് അവിടെ ജില്ല പഞ്ചായത്തിൽ മാത്രം കേരള കോൺഗ്രസിനെ സഹായിക്കാൻ തീരുമാനിച്ചത്. കോൺഗ്രസും കേരള കോൺഗ്രസ് -എമ്മും തമ്മിലുള്ള വിള്ളൽ അങ്ങനെതന്നെ തുടരുകയാണ്.
യു.ഡി.എഫ് ഇന്നത്തെക്കാൾ കൂടുതൽ ദുർബലമാകുമെന്ന കാര്യത്തിൽ സംശയമില്ല. സി.പി.എം സെക്രട്ടേറിയറ്റ് യോഗം ചേരുന്ന 14ന് കേരള കോൺഗ്രസ് യോഗം ചേരുെന്നന്നത് യാദൃച്ഛികം മാത്രമാണ്. സി.പി.എമ്മിെൻറ എല്ലാ സെക്രേട്ടറിയറ്റ് യോഗങ്ങളിലും രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യുക സാധാരണമാണെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.