കണ്ണൂരിലെ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തക​െൻറ കൊലപാതകം ഒറ്റപ്പെട്ട സംഭവം –കോടിയേരി

ഓച്ചിറ: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക​​​​​​െൻറ കൊലപാതകം അപലപനീയമാ​െണന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓച്ചിറയില്‍ സംഘടിപ്പിച്ച എന്‍. ശ്രീധരന്‍ അനുസ്മരണവും സംസ്ഥാന സമ്മേളന ദീപശിഖ പ്രയാണത്തി​​​​​​െൻറ വരവേല്‍പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയില്‍നിന്ന്​ ലഭിക്കില്ല. അതുകൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് കൊലപാതകമോ അക്രമപ്രവര്‍ത്തനങ്ങളോ പാടില്ല. കണ്ണൂരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടി സി.പി.എം കൊലപാതക പാര്‍ട്ടിയാ​െണന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്.

യൂത്ത് കോണ്‍ഗ്രസിനെയും കെ.എസ്.യുവിനെയും ഇളക്കിവിട്ട് നാട്ടില്‍ അരാജകത്വം സൃഷ്​ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 577 സി.പി.എം പ്രവര്‍ത്തകരാണ് കേരളത്തില്‍ ഇതുവരെ കൊലചെയ്യപ്പെട്ടിട്ടുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പി.ബി. സത്യദേവന്‍ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - kodiyeri balakrishnan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.