തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ രണ്ടാം വിമോചന സമരത്തിനുള്ള കോൺഗ്രസ് ശ്രമം വിലപ്പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് പുരോഗമനമല്ല. എ.െഎ.സി.സിയുടെ നിലപാട് അംഗീകരിക്കാത്ത കെ.പി.സി.സിയെ പിരിച്ച് വിടണം. ഹിന്ദു വർഗീയവാദികളുടെ കൈയിലാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി ആരോപിച്ചു.
സ്ത്രീ പ്രവേശനത്തിൽ തുല്യനീതി നടപ്പാക്കുമെന്നതാണ് സർക്കാർ നയം. യുദ്ധം ചെയ്ത് വിധി നടപ്പാക്കാനാവില്ല. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. ഇതിന് മുമ്പ് ഇക്കാര്യത്തിൽ സമവായത്തിലെത്തുമെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് മറ്റ് പാർട്ടികൾ ഇപ്പോൾ ശബരിമല വിഷയം ഉയർത്തികൊണ്ട് വരുന്നത്. ശബരിമല സ്ത്രീപ്രവേശന വിധിയിൽ സി.പി.എമ്മിന് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സമവായ നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. തന്ത്രി കുടുംബത്തെ ദേസ്വം മന്ത്രി ചർച്ചക്ക് വിളിച്ചത് ഇതിെൻറ ഭാഗമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.