രവീന്ദ്രൻ പട്ടയം ലഭിച്ചവരെ ഒഴിപ്പിക്കില്ല, നിയമസാധുത പരിശോധിക്കുകയാണെന്ന് കോടിയേരി

ആലുവ: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആശങ്ക വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.

പട്ടയത്തിന്‍റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഒാരോ പട്ടയവും പരിശോധിച്ച് ക്രമപ്പെടുത്തേണ്ടതുണ്ട്. പട്ടയം നഷ്ടപ്പെടുന്നവർ വീണ്ടും അപേക്ഷ നൽകി നടപടി പൂർത്തിയാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

മൂ​ന്നാ​റി​ലെ ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​ങ്ങ​ള്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ റ​ദ്ദാ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കിയിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം റ​വ​ന്യൂ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്​ ആണ് ഇ​ടു​ക്കി ക​ല​ക്ട​ർ​ക്ക്​ ന​ൽ​കിയത്. നാ​ലു​വ​ര്‍ഷം നീ​ണ്ട പ​രി​ശോ​ധ​ന​ക്കു​ ശേ​ഷ​മാ​ണ് 530 അ​ന​ധി​കൃ​ത പ​ട്ട​യ​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് വീ​ണ്ടും പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കാം.

1999ല്‍ ​ഇ.​കെ. നാ​യ​നാ​ര്‍ സ​ര്‍ക്കാ​റി​ന്‍റെ കാ​ല​ത്ത് ദേ​വി​കു​ളം അ​ഡീ​ഷ​ന​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ ആ​യി​രു​ന്ന എം.​ഐ. ര​വീ​ന്ദ്ര​ന്‍ അ​ധി​കാ​ര പ​രി​ധി മ​റി​ക​ട​ന്ന്​ മൂ​ന്നാ​റി​ല്‍ അ​നു​വ​ദി​ച്ച 530 പ​ട്ട​യ​ങ്ങ​ളാ​ണ് റ​വ​ന്യൂ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ റ​ദ്ദാ​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​നും അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ പു​തി​യ പ​ട്ട​യം ന​ൽ​കാ​നും മ​റ്റു​ള്ള​വ റ​ദ്ദാ​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ദേ​വി​കു​ളം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ര​ണ്ട്​ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Kodiyeri Balakrishnan said those who got Raveendran deeds should not worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.