സി.പി.ഐയുടേത് അപക്വമായ നടപടി -കോടിയേരി 

തിരുവനന്തപുരം: തോമസ് ചണ്ടി വിഷയത്തിൽ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സി.പി.ഐയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.ഐയുടെത് മുന്നണി മര്യാദ ലംഘനമാണെന്നും അവർക്ക് ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കയ്യടി ഞങ്ങള്‍ക്കും വിമര്‍ശനം മറ്റുള്ളവര്‍ക്കുമെന്ന സിപിഐ രീതി ശരിയല്ല. സര്‍ക്കാരാവുമ്പോള്‍ കയ്യടിയും വിമര്‍ശവുമുണ്ടാകും. രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന സമീപനങ്ങൾ ആരിൽ നിന്നുമുണ്ടാകരുതെന്നും ഇത്തരം വിഷയങ്ങളിൽ എൽ.ഡി.എഫ് ജാഗ്രത പാലിക്കണമെന്നുമാണ് സി.പി.എമ്മിന്‍റെ നിലപാടെന്നും കോടിയേരി വ്യക്തമാക്കി. 

വ്യത്യസ്ത അഭിപ്രായമുള്ള മുന്നണിയിൽ എപ്പോഴും നയപരമായ യോജിപ്പുണ്ടാകാറുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിക്കകത്ത് ഉഭയകക്ഷി ചർച്ചകൾ നടത്തിയാണ് പരിഹരിക്കാറുള്ളത്. തോമസ് ചാണ്ടി പ്രശ്നം എൽ.ഡി.എഫ് സംസ്ഥാന സമിതി ചർച്ച ചെയ്യുകയും എ.ജിയുടെ നിയമോപദേശത്തിനനുസരിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന ധാരണയിലുമാണ് എത്തിയത്. മുഖ്യമന്ത്രി ഇക്കാര്യം പരിശോധിച്ചു വരുന്നതിനിടെയാണ് മന്ത്രിസഭാ യോഗ ബഹിഷ്കരണമുണ്ടായതെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. 

മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സി.പി.ഐ നടപടിയെ സി.പി.എം അവെയ്​ലബിൾ പി.ബി രൂക്ഷമായി വിമർശിച്ചിരുന്നു. ​സി.പി.​െഎ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയിൽ പറഞ്ഞു. വിമർശനങ്ങൾ ഉന്നയിക്കാൻ ആവശ്യമായ വേദി ഉണ്ടായിരുന്നിട്ടും മന്ത്രിസഭാ യോഗത്തിൽ നിന്ന്​ വിട്ടുനിന്ന സി.പി.​െഎ നടപടിയാണ്​ സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്​. സി.പി.​െഎയുടെ നടപടി അസാധാരണമായിരുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ  പ്രതികരിച്ചിരുന്നു. എ.കെ ബാലൻ ഉൾപ്പടെയുള്ള നേതാക്കളും സി.പി.​െഎക്കെതിരെ വ്യാഴാഴ്​ച രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Kodiyeri Balakrishnan Slams CPI-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT