തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുകുമാരൻ നായർ യു.ഡി.എഫ് കൺവീനററെ പോലെയാണ് പ്രവർത്തിക്കുന്നത്. പാലയിൽ തകർന്നടിഞ്ഞ യു.ഡി.എഫിന് ജീവൻ നൽകാനുള്ള ശ്രമമാണ് എൻ.എസ്.എസ് നടത്തുന്നത്. ഇത് സമുദായ അംഗങ്ങൾ തന്നെ തള്ളുമെന്നും കോടിയേരി വിമർശിച്ചു.
വട്ടിയൂർക്കാവിൽ ജാതി പറഞ്ഞ് വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എൻ.എസ്.എസ് നേതൃത്വത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായും കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
മത-സമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്നും അത് മതനിരപേക്ഷ അടിത്തറ തകർക്കുമെന്നും കോടിയേരി പറഞ്ഞു. സമുദായ സംഘടന ഒരു പാർട്ടിക്ക് വേണ്ടി സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കുന്നത് വിചിത്രമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.