തിരുവനന്തപുരം: സർക്കാർ എപ്പോഴും ഇരക്കൊപ്പമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏത് സംഭവത്തിലും ഇരക്കൊപ്പം നിൽക്കാൻ എൽ.ഡി.എഫ് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും. നടിയെ ആക്രമിച്ച കേസിലെ സംഭവവികാസങ്ങളോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം.
കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരം കേസുകളിൽ എല്ലാവരും സംയമനം പാലിക്കേണ്ടതാണ്. ആക്രമത്തിനിരയായ പെൺകുട്ടിയെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രതികരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.