ബി.ജെ.പിക്ക് ബദലാവാൻ കോൺഗ്രസിനാവില്ല -കോടിയേരി 

കോട്ടയം: നയങ്ങളുടെ കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്നും കോൺഗ്രസിന് ബി.ജെ.പിയുടെ ബദലാവാനാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 

ബി.ജെ.പിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ്‌ മാറിയെന്നും സി.പി.എം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു. 

ബി.ജെ.പിയെ പുറത്താക്കാനുള്ള ഏതവസരവും സി.പി.എം ഉപയോഗിക്കും.സാമ്പത്തിക നയങ്ങൾക്കും വർഗീയതക്കുമെതിരെ പാർട്ടി ബദലുമായി രംഗത്തെത്തും. ബി.ജെ.പിയുടെ പേരിൽ ആർ.എസ്.എസാണ് കേരളത്തിൽ അക്രമം നടത്തുന്നത്. കുമ്മനം രാജശേഖരൻ ബി.ജെ.പി അധ്യക്ഷനായ ശേഷമാണ് അക്രമങ്ങൾ വർധിച്ചത്. അക്രമം നടത്തുന്നവർ തന്നെ ഗവർണറെ കണ്ട് ക്രമസമാധാനം തകർന്നുവെന്ന് പറയുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 

യു.ഡി.എഫ് തകർന്ന് കൊണ്ടിരിക്കുകയാണ്. മാണിയും വീരേന്ദ്രകുമാറും പുറത്താണ് നിൽക്കുന്നത്. ഇടത് പക്ഷത്തിന്‍റെ ബഹുജന അടിത്തറ വികസിപ്പിക്കാൻ ശത്രുപക്ഷത്തുള്ളവരെയും കൂടെ കൂട്ടാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags:    
News Summary - kodiyeri Balakrishnanan Innagurates Kootayam Conference-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.