സങ്കുചിതത്വം ഉപേക്ഷിച്ച്​ എസ്.എഫ്.ഐ വിശാല നയം സ്വീകരിക്കണം -കോടിയേരി 

തിരുവനന്തപുരം:  എസ്.എഫ്.ഐ സങ്കുചിത മുദ്രാവാക്യങ്ങൾ ഉപേക്ഷിക്കണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ഭൂരിപക്ഷം കാമ്പസുകളിലും മേധാവിത്വമുള്ള എസ്എഫ്.ഐ വിശാലതയുള്ള മുദ്രാവാക്യങ്ങളും പ്രവർത്തന ശൈലിയും സ്വീകരിക്കണം. കാമ്പസുകൾ സംഘർഷ മുക്തമാക്കാൻ  മുൻ​ൈകയെടുക്കണം. കാമ്പസുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളാകണം. ‘ചെ​േങ്കാട്ടയിലേക്ക്​ സ്വാഗതം’ എന്ന്​ മിക്ക കാമ്പസുകൾക്കു മുന്നിലും എഴുതി​െവച്ചതായി കാണാറുണ്ട്​. ഇതു​ വിദ്യാർഥികളെ എസ്​.എഫ്​.​െഎലേക്ക്​ ആകർഷിക്കാൻ പോന്ന മുദ്രാവാക്യമാണോയെന്ന്​ ചിന്തിക്കണം. എസ്.എഫ്.ഐക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരുന്ന പഴയ കാലം കോടിയേരി ഒാർമിപ്പിക്കുകയും ചെയ്​തു.  മൂന്നു ദിവസത്തെ സംസ്ഥാന പഠനക്യാമ്പ്​ ഇ.എം.എസ് അക്കാദമിയിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാക്ഷര കേരളത്തിൽ രാഷ്​ട്രീയമായി നിരക്ഷരരായ സമൂഹത്തെ സൃഷ്​ടിക്കാനുള്ള നീക്കമാണ് വിദ്യാർഥികൾക്ക് രാഷ്​ട്രീയം വേണ്ടെന്ന വാദത്തിനു പിന്നിൽ.  വിദ്യാർഥികളെ അരാഷ്​ട്രീയ  വാദികളാക്കാനുള്ള നീക്കങ്ങൾ മുതലാളിത്ത സാമൂഹിക  വ്യവസ്ഥിതിയുടെ ഭാഗമാണ്. വിദ്യാർഥികൾ രാഷ്​ട്രീയമായി ചിന്തിക്കാൻ തുടങ്ങിയാൽ സാമൂഹത്തിലെ അനീതികളെ ചോദ്യം ചെയ്യും. പുതുതലമുറയെ അരാഷ്​ട്രീയ വാദികളാക്കാൻ മുതലാളിത്ത വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളും പ്രചാരകരുമായ ചില മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്.  

ദേശീയ തലത്തിൽ സർവകലാശാല കാമ്പസുകളിൽനിന്ന് അനീതികൾക്ക് എതിരായി കൂടുതൽ ശബ്​ദങ്ങൾ  ഉയരുന്നുണ്ട്​.  സർവകലാശാലകളിൽ ആർ.എസ്.എസ് കടന്നുകയറ്റത്തിന് യു.ജി.സിയെ ഉപയോഗിച്ച് അവസരമൊരുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്​. പാഠപുസ്തകങ്ങളും വർഗീയവത്​കരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.എസ്.എഫ്‌.ഐ സംസ്ഥാന പ്രസിഡൻറ്​ ജെയ്ക് സി.  തോമസ് അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഖദീജത്ത് സുഹൈല, എസ്.ആർ. ആര്യ എന്നിവർ സംസാരിച്ചു.  സംസ്ഥാന സെക്രട്ടറി എം. വിജിൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സൽ നന്ദിയും പറഞ്ഞു. തുടർന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.  വിജയരാഘവൻ, എസ്.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡൻറ്​ വി.പി. സാനു എന്നിവർ  ക്ലാസെടുത്തു. ക്യാമ്പ് വ്യാഴാഴ്ച  സമാപിക്കും.


 

Tags:    
News Summary - Kodiyeri balkrishnan on SFI-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.