മുന്നാക്ക സംവരണം: കോൺഗ്രസും ബി.ജെ.പിയും നിലപാട്​ വ്യക്തമാക്കണം -കോടിയേരി

ആലപ്പുഴ: സർവിസ്​ നിയമനങ്ങളിൽ മുന്നാക്കത്തിലെ പാവങ്ങൾക്ക്​ സംവരണത്തിന്​ ഭരണഘടന ​ഭേദഗതി ചെയ്യാൻ ബി.ജെ.പി തയാറുണ്ടോയെന്നും അത്​ നിർദേശിക്കാൻ കോൺഗ്രസിന്​ കഴിയുമോ എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ദേവസ്വം ബോർഡുകളിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ സംവരണം എന്ന തീരുമാനത്തോട്​ കോൺഗ്രസും ബി.ജെ.പിയും നിലപാട്​ വ്യക്തമാക്കണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തെ ശക്തമായി എതിർത്ത്​ മുസ്​ലിം ലീഗ്​ രംഗത്തുവന്നിട്ടുണ്ട്​. യു.ഡി.എഫി​​െൻറ നിലപാട്​ അറിയേണ്ടതുണ്ട്​. കോൺഗ്രസി​​െൻറ നിലപാട്​ കെ.പി.സി.സി വ്യക്തമാക്കണം. 

ദേവസ്വം ബോർഡുകളിൽ മുസ്​ലിം, ക്രിസ്​ത്യൻ സംവരണം ബാധകമാകുന്നില്ല. അതേസമയം, പിന്നാക്ക പട്ടിക ജാതി-വർഗ സംവരണ ശതമാനം വർധിപ്പിച്ചാണ്​ സാമ്പത്തികസംവരണം തീരുമാനിച്ചിട്ടുള്ളത്​. 50 ശതമാനത്തിലധികം സംവരണം നൽകാൻ പാടില്ലെന്നാണ്​ ഭരണഘടന അനുശാസിക്കുന്നത്​. പിന്നാക്ക വിഭാഗങ്ങൾക്ക്​ 40 ശതമാനവും മുന്നാക്ക, പിന്നാക്ക വിഭാഗങ്ങൾക്ക്​ 10 ശതമാനവും ഉൾപ്പെടെ ദേവസ്വം ബോർഡിൽ 50 ശതമാനമേ ആകുന്നുള്ളു. ഇൗഴവ സമുദായത്തിന്​ മൂന്നുശതമാനം വർധനയാണ്​. അതിനെ എന്തിന്​ വെള്ളാപ്പള്ളി എതിർക്കണം. ദേവസ്വം ബോർഡുകളിൽ 90 ശതമാനം മുന്നാക്കക്കാരാണെന്ന്​ ഏത്​ റിപ്പോർട്ടിലാണ്​ പറയുന്നതെന്നും കോടിയേരി ചോദിച്ചു​. 

Tags:    
News Summary - Kodiyeri Revenge BJP and Congress on Economic Reservation-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.