കണ്ണൂർ: പാർട്ടിയിൽ ക്യാപ്റ്റനില്ലെന്നും സഖാവ് മാത്രമാണന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പാർട്ടിയല്ല. ചില വ്യക്തികളും ജനങ്ങളും മാത്രമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് എല്ലാവരും സഖാക്കൾ മാത്രമാണ്. കണ്ണൂർ പ്രസ്ക്ലബിൽ നടന്ന 'പോർക്കളം 2021' തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ബോംബെന്ന് പിണറായി ഉദ്ദേശിച്ചത് യു.ഡി.എഫിെൻറ നുണബോംബ് സംബന്ധിച്ചാണ്. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ ഇത്തരം അപവാദ പ്രചാരണങ്ങൾ സാധാരണമാണ്. ഇത്തരം ആരോപണങ്ങൾ തനിക്കെതിരെയും മുമ്പ് പലതവണ വന്നതാണ്.
ഇരട്ടവോട്ട് കൂടുതൽ യു.ഡി.എഫുകാർക്കാണ്. പ്രതിപക്ഷ നേതാവിെൻറ ആരോപണം അദ്ദേഹെത്തതന്നെ തിരിഞ്ഞുകുത്തുകയാണ്. പ്രതിപക്ഷ നേതാവിെൻറ മാതാവിനും നാല് യു.ഡി.എഫ് സ്ഥാനാർഥികൾക്കും ഇരട്ടവോട്ടുണ്ടെന്ന് തെളിഞ്ഞു. വോട്ടർപട്ടിക തയാറാക്കുന്നത് സർക്കാറല്ല. പട്ടികയിൽ വരുന്ന പിഴവിെൻറ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണ്. ഇനി മത്സരിക്കാനില്ലെന്നത് ഇ.പി. ജയരാജെൻറ വ്യക്തിപരമായ അഭിപ്രായമാണ്. ഇതിൽ അന്തിമതീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. അദ്ദേഹത്തിെൻറ അഭിപ്രായം വിവാദമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
അദാനിയുമായി ഒരു കരാറിലും സർക്കാർ ഏർപ്പെട്ടിട്ടില്ല. കെ.എസ്.ഇ.ബിയും സോളാർ എനർജി കോർപറേഷൻ ഒാഫ് ഇന്ത്യയുമായാണ് ഇതുസംബന്ധിച്ച കരാറുള്ളത്. തലശ്ശേരിയിൽ മുൻകാലങ്ങളിലും ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിച്ചിട്ടുണ്ട്. ഇത്തവണയും ഇത്തരം നീക്കങ്ങൾ സജീവമാണ്. മുമ്പും ഇടതു സർക്കാറിന് തുടർഭരണ സാധ്യതയുണ്ടായിരുന്നു. എന്നാൽ, ബി.ജെ.പി, യു.ഡി.എഫ് ഒത്തുകളിയിലൂടെ അതെല്ലാം നഷ്ടമാകുകയായിരുന്നു. കോ-ലീ-ബി സഖ്യം ഇതിനുള്ള തെളിവാണ്. തുടർഭരണം ഇല്ലാതാക്കാനുള്ള യു.ഡി.എഫിെൻറ പൂഴിക്കടകനാണ് ഇപ്പോൾ നടക്കുന്നത്. ബി.ജെ.പി-യു.ഡി.എഫ് അന്തർധാര സജീവമാണ്. വടകര എൽ.ഡി.എഫിന് വിജയസാധ്യതയുള്ള മണ്ഡലമാണ്. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ എൽ.ഡി.എഫിന് ആത്മവിശ്വാസം വർധിക്കുകയാണ്. ഇൗ തെരഞ്ഞെടുപ്പിലൂടെ ഇടതിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.