കെ റെയിൽ സമരത്തിന് ഇറങ്ങിയവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് കോടിയേരി

കെ റെയിൽ വിരുദ്ധ സമരരംഗത്തുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റിദ്ധരിച്ച് സമരത്തിന് ഇറങ്ങിയവരുണ്ടെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കല്ല് പിഴുതെറിയുന്നത് യു.ഡി.എഫ് പ്രവർത്തകരാണ്. വീട്ടുകാരല്ല കല്ല് പിഴുതെറിയുന്നതെന്ന് കോടിയേരി പറഞ്ഞു.

കെ റെയിൽ സർവേക്കെതിരായ സമരം സുപ്രീം കോടതിക്കെതിരെയുള്ളതാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.  പണിമുടക്ക് സമരത്തിനിടെയുണ്ടായ അക്രമങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kodiyeri says they will convince those who in protest on K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.